കൊച്ചി: കുട്ടികൾക്ക് നേരെ സൈബർ ലോകത്ത് നടക്കുന്ന ചൂഷണങ്ങൾ തടയണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.ഇത്തരം ചൂഷണങ്ങൾ ദുഖകരമാണ്.ഇത് തടയാൻ ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചിയിൽ പറഞ്ഞു.ഹാക്കിങ്ങും സൈബർ സുരക്ഷയെയും കുറിച്ചുള്ള രാജ്യാന്തര സമ്മേളനമായ കൊക്കൂണിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.