Asianet News MalayalamAsianet News Malayalam

തൃക്കുന്നപ്പുഴ ചീപ്പില്‍ ഫിഷിങ് ബോട്ട് കുരുങ്ങി

  • റോപ്പ് പൊട്ടുകയും ഒഴുക്കിന്റെ ശക്തിയില്‍ ഷട്ടര്‍ഗേറ്റ് തുറക്കുകയുമായിരുന്നു
Boat Accident in Alappuzha

ഹരിപ്പാട്: തൃക്കുന്നപ്പുഴ ചീപ്പില്‍ ഫിഷിങ് ബോട്ട് കുരുങ്ങി. ട്രോളിങ്  ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മടക്കി കൊണ്ടു പോകുന്നതിനായി തൃക്കുന്നപ്പുഴ ചീപ്പിലൂടെ മറു സൈഡിലേക്ക് ഓടിച്ചു പോരുന്നതിനിടെയാണ് ബോട്ട് കുരുങ്ങിയത്.  ശക്തമായ കുത്തൊഴുക്കിനെ പ്രതിരോധിച്ച് കുറഞ്ഞ സ്പീഡില്‍ ഇരുഭിത്തികള്‍ക്കുമിടയിലൂടെ മുന്നോട്ട് പോകവെ റോപ്പ് പൊട്ടുകയും ഒഴുക്കിന്റെ ശക്തിയില്‍ ഷട്ടര്‍ഗേറ്റ് തുറക്കുകയുമായിരുന്നു. ഷട്ടറിന്റെയും ഭിത്തിയുടെയും ഇടയിലാണ് മണിക്കൂറുകളോളം ഞെരുങ്ങി കിടന്നത്. 

തടിയില്‍ നിര്‍മ്മിച്ച ബോട്ടായിരുന്നെങ്കില്‍ പലക തകര്‍ന്ന് മുങ്ങി പ്രദേശത്ത് ദുരന്തമാകുമായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. ട്രോളിങ് കാരണം തൊഴില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഭാഗത്തേക്ക് കൊണ്ട് പോകുകയായിരുന്നു ഫിഷിങ് ബോട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 12 മണിയോടെ ജീവനക്കാരെത്തി ഷട്ടര്‍ അഴിച്ച് സൗകര്യമുണ്ടാക്കിയതിന് ശേഷമാണ് ബോട്ട് നീക്കാനായത്. 

ഷട്ടര്‍ തുറന്നു കിടക്കുന്നതിനാല്‍ ഇത് വഴി ഫിഷിങ്ങ് ബോട്ടുകള്‍ തോട്ടപ്പള്ളി ഭാഗത്തേക്ക്  സാധാരണയായി കൊണ്ടു പോകാറുണ്ട്. ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ ഇടക്കിടെ കവാടത്തിലെ ഗേറ്റും റോപ്പും പരിശോധന നടത്താത്തതിനാലാണ് ഈ ദുരവസ്ഥ ഉണ്ടായെതെന്നും പറയുന്നു. ചിത്രം  തൃക്കുന്നപ്പുഴ ചീപ്പിലെ ഷട്ടറിനും ഭിത്തിക്കുമിടയില്‍ ഷട്ടറിന്റെ റോപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഫിഷിങ് ബോട്ട് ഞെരുങ്ങിയ നിലയില്‍.

Follow Us:
Download App:
  • android
  • ios