കൊച്ചി: കൊച്ചി പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക് . പരിക്കേറ്റവരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മൂന്ന് പേരെ കാണാതായതായും സംശയം . 14 പേരാണ് ബോട്ടിലുണ്ടായിരുന്നത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ഫോര്‍ട്ട്‌കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം. പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെയാണ് അപകടമുണ്ടായത്.