കൊല്ലം: കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. കൊല്ലം തീരത്ത് നിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:30നായിരുന്നു അപകടം. ആറ് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കതാലിയ എന്ന് പേരുളള കപ്പലാണ് ഇടിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിന് നേവിയുടെ സഹായം തേടിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.