പ്രളയ ബാധിതരുടെ പുനരധിവാസം ഉൾപ്പെടെ പൂർത്തിയായ ശേഷമാകും വള്ളം കളി നടത്തുക

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളം കളി ഒഴിവാക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പ്രളയ ബാധിതരുടെ പുനരധിവാസം ഉൾപ്പെടെ പൂർത്തിയായ ശേഷമാകും വള്ളം കളി നടത്തുക.

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഓഗസ്റ്റ് 30 ഓടെ അവസാനിപ്പിക്കും. വീടുകളിലേക്ക് മാറുന്നവർക്ക് രണ്ട് ദിവസത്തിനകം വില്ലേജ് ഓഫീസുകൾ വഴി കിറ്റുകൾ നൽകും. വീടുകളിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കായി ഓഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ച് പുതിയ ക്യാമ്പുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.