ഒന്‍പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി

റോഹ്തക്: ഒന്‍പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.
ഹരിയാനയിലെ റോത്തക്കിനടുത്തുള്ള തിതൗലി ഗ്രാമത്തില്‍ അഴുക്ക് ചാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.

വാര്‍ത്ത് ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്ത് വിട്ടത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. അഴുക്കുചാലില്‍ ചാക്കുകെട്ട് ഒഴുകി നടക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്.

Scroll to load tweet…