കണ്ണീരൊടുങ്ങുന്നില്ലെങ്കിലും കണ്ണെത്താത്ത ദൂരത്താണ് മകന്റെ അന്ത്യവിശ്രമമെന്ന നോവ് ഏഴാച്ചേരില്‍ ത്രേസ്യാമ്മയ്‌ക്കും ജോസഫിനും മാറി. കഴിഞ്ഞ 24 വര്‍ഷം വിങ്ങുകയായിരുന്നു ഈ വൃദ്ധ ദമ്പതികള്‍. വേദന സൈന്യം അറിഞ്ഞപ്പോള്‍ ഇവരെ നാഗാലാന്റിലെ ചക്കുബാമയിലെത്തിച്ചു. പിന്നീട് അവര്‍ ആശിച്ചപോലെ മകന്റെ ശേഷിപ്പ് വീട്ടിലെത്തിച്ചു. പിന്നെ അന്ത്യചുംബനം നല്‍കി മകന് അവര്‍ യാത്രാമൊഴി ചൊല്ലി. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മികത്വത്തില്‍ പള്ളിയില്‍ ശുശ്രൂഷ. വീര ജവാന് സൈനിക ബഹുമതി നല്‍കി.

തോമസിന്റെ സഹപാഠി കേണല്‍ സംസേറാണ് കുടുംബത്തിന്‍റെ വേദനയറിഞ്ഞതും നാട്ടില്‍ അന്ത്യവിശ്രമത്തിന് വഴിയൊരുക്കിയതും. 1992ല്‍ ചക്കുബാമയില്‍ തീവ്രവാദി ആക്രമണത്തിലാണ് ഗൂര്‍ഖാ റജിമെന്റില്‍ സെക്കന്‍റ് ലഫ്റ്റ്നന്റായിരിക്കെയായിരുന്നു തോമസ് ജോസഫ് വീരമൃത്യു വരിച്ചത്. എംബാം ചെയ്യാന്‍ സൗകര്യമില്ലാതിരുന്നതിനിലാണ് മൃതദേഹം അവിടെ അടക്കേണ്ടി വന്നത്.