നൈജര്‍: നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർത്ഥികളിൽ 21 പേരെ വിട്ടയച്ചു. സർക്കാരും ബോക്കോ ഹറാം തീവ്രവാദ സംഘനയും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം. 2014 ഏപ്രിലിലാണ് നൈജീരിയിലെ വടക്കു കിഴക്കൻ പട്ടണമായ ചിബോകിൽ നിന്ന് 200 ലേറെ പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. കുറച്ചുകുട്ടികളെ വധിച്ചതായും ചിലരെ മതപരിവർത്തനം ചെയ്തതായും ബോക്കോ ഹറാം അവകാശപ്പടുന്നു. അതേസമയം തടവിലുളള കൂടുതൽ കുട്ടികളെ ഉടൻ തന്നെ വിട്ടയക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നൈജീരീയൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
2014 ഏപ്രിലിലാണ് നൈജീരിയിലെ വടക്കു കിഴക്കൻ പട്ടണമായ ചിബോകിൽ നിന്ന് 200 ലേറെ പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.ബോക്കോ ഹറാമിനെതിരെയുളള സൈനിക നടപടി തടയുകയായിരുന്നു ലക്ഷ്യം. പെൺകുട്ടികളുടെ മോചനത്തിനായി നിരവധി മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ബന്ദികളാക്കപ്പെട്ട കുട്ടികളുടെ വീഡിയോ ദൃശ്യം ഇതിനിടെ ബോക്കോ ഹറാം പുറത്തുവിട്ടിരുന്നു. തടവിലുളള ബോക്കോ ഹറാം അംഗങ്ങളെ വിട്ടയച്ചില്ലെങ്കിൽ കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും വീഡിയോക്കൊപ്പമുണ്ടായിരുന്നു.
കുറച്ചുകുട്ടികളെ വധിച്ചതായും ചിലരെ മതപരിവർത്തനം ചെയ്തതായും ബോക്കോ ഹറാം അവകാശപ്പടുന്നു. തുടർന്ന് നൈജീരിയൻ സർക്കാരിനൊപ്പം റെഡ്ക്രോസ്, സ്വിസ് സർക്കാർ എന്നിവർ നടത്തിയ അനുരഞ്ജന ചർച്ചയിലൂടെയാണ് പെൺകുട്ടികളുടെ മോചനം സാധ്യമായത്. പെൺകുട്ടികളെ വിട്ടുകിട്ടാൻ നാല് ബോക്കോ ഹറാം തടവുകാരെ മോചിപ്പിക്കേണ്ടിവന്നു. വിട്ടയക്കപ്പെട്ടവർ ഇപ്പോൾ നൈജീരിയ ൻ സർക്കാരിന്റെ സംരക്ഷണത്തിലാണ്. ഇവരുടെ വിശദാംശങ്ങളോ വിട്ടയക്കപ്പെട്ട ബോക്കോ ഹറാം തടവുകാരെപ്പറ്റിയോ കൂടുതൽ വെളിപ്പെടുത്താൻ തത്ക്കാലം നൈജീരിയൻ സർക്കാർ തയ്യാറായിട്ടില്ല.
ബോക്കോ ഹറാമിന്റെ തടവിലുളള കൂടുതൽ കുട്ടികളെ ഉടൻ തന്നെ വിട്ടയക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നൈജീരീയൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് നൈജീരിയൻ സർക്കാർ ഉണ്ടാക്കിയ കരാറിനെപ്പറ്റിയും കൂടുതലൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പെൺകുട്ടികളെ ഉടൻ തന്നെ അബുജയിലെത്തിക്കുമെന്നും ബന്ദികളുടെ മോചനത്തിനായി ചർച്ചകർ തുടരുമെന്നും നൈജീരിയൻ വാർത്താവിനമയ മന്ത്രാലയം അറിയിച്ചു. അതേസമയം തീവ്രവാദികളുമായി ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കരാർ നൈജീരിയക്ക് കൂടുതൽ തിരിച്ചടിയാവുമെന്ന വിമർശനവും ഉയരുന്നുണ്ട്.
