ബോംബേറിൽ ഓഫീസിന്‍റെ മുൻഭാഗത്തെ ചില്ലുകൾ തകര്‍ന്നു സ്ഥലത്ത് പെലീസ് ക്യാംപ് ചെയ്യുന്നു


കോഴിക്കോട്: കോഴിക്കോട് നാദാപുരം തെരുവൻ പറമ്പിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. നാദാപുരം തിരുവൻപറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിൽ ഓഫീസിന്‍റെ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു.

സ്ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്. സംഘർഷം നിലനിൽകുന്ന പ്രദേശമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നാദാപുരം സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവൻ പറമ്പിൽ വൈകിട്ട് ആറ് മണി വരെ ലീഗ് ഹർത്താൽ ആചരിക്കും.