കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ പ്രകാശ് ബാബുവിന്‍റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

ആക്രമണത്തില്‍ വീടിനുമുന്‍വശത്തെ അലൂമിനിയം ഫാബ്രിക്കേഷന്‍ വാതിലുകള്‍ തകര്‍ന്നു. ചില്ലു വാതിലുകളും ജനല്‍ ചില്ലുകളും തകര്‍ന്നു.ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് പ്രകാശ് ബാബു പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുവമോര്‍ച്ച ആരോപിച്ചു.