കണ്ണൂർ പാനൂരിൽ സംഘർഷം തടയാൻ പൊലീസ് നടപടി. സ്ഥലത്ത് പൊലീസ് വ്യാപക പരിശോധന നടത്തി. പരിശോധനയിൽ 7 ബോംബുകളും ഒരു കൊടുവാളും കണ്ടെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് 15 പേർ കരുതൽ തടങ്കലിലാണ്. സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇരുപാർട്ടികളുടെയും പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു