തിരുവനന്തപുരം: ബോണക്കാട്ടെയും വിതുരയിലെയും പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ വിശ്വാസികൾ പ്രകടനം നടത്തി. വൈദികരെയും വിശ്വാസികളെയും അകാരണമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുമലയാത്ര പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ലാത്തി വീശുകയും വിശ്വാസികളും പൊലീസും തമ്മില്‍ കല്ലേറും നടന്നു. നിരവധി വിശ്വാസികള്‍ക്കും വൈദികര്‍ക്കും പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.