ഇംഫാല്‍: മണിപ്പൂരിൽ കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി. പ്രാദേശികപാർട്ടികളുടെ പിന്തുണയോടെ തേടാനുള്ള ശ്രമാണ് ഇരുപാർട്ടികളും നടത്തുന്നത്. 60 അംഗനിയമസഭയിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് കേവലഭൂരിപക്ഷത്തിന് മൂന്ന് പേരുടെ പിന്തുണ കൂടി വേണം.
21 സീറ്റ് നേടിയ ബിജെപിക്ക് നാഗാ പീപ്പീൾസ് പാർട്ടിയുടെ 4 പേരുടേയും എൽജെപിയുടെ ഒരാളുടേയും പിന്തുണയുണ്ട്. ഇതോടെ 4 എംഎൽഎമാരുള്ള നാഷണൽ പിപ്പിൾസ് പാർട്ടിയുടെയുടെ ഒരംഗമുള്ള ത്രിണമൂൽ കോൺഗ്രസിന്റെയും ഒരു സ്വതന്ത്രന്റെയും നിലപാട് നിർണ്ണയകമായി. ഇവരെ ഒപ്പം നിർത്താണ് കോൺഗ്രസിന്റെയും ബിജെപിയുടേയും ശ്രമം. മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയനേതാക്കൾ തന്നെ പ്രഖ്യാപിച്ച്
മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഈ നീക്കം തടയാൻ കോൺഗ്രസും ശ്രമം തുടങ്ങി.
സ്ഥാനാർത്ഥിനിർണ്ണയസമിതി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല സഖ്യചർച്ചകൾക്കായി ഇംഫാലിലെത്തി.ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിക്ക് പിന്തുണ നൽകുന്നതിനാണ് തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രദേശികപാർട്ടികൾക്ക് താലപര്യം.
