ഏപ്രില്‍ രണ്ട് മുതല്‍ കുപ്പിവെള്ളത്തിന് വില കുറയും

First Published 22, Mar 2018, 12:59 PM IST
bottle water price will change from April
Highlights
  • ഏപ്രില്‍ രണ്ട് മുതല്‍  പുതിയ വില നിലവില്‍ വരും

തിരുവനന്തപുരം: കുപ്പി വെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ്  വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. നിലവില്‍ 20 രൂപയായ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയായിരിക്കും. 

നേരത്തേ 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12, 15, 17, 20 എന്നിങ്ങനെ വില ഉയരുകയായിരുന്നു. ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 

loader