പാറ്റന:ബീഹാറില്‍ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് 10 വയസുകാരനെ വെടിവെച്ച് കൊന്നു. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ബീഹാറിലെ കഖാരിയ പ്രദേശത്തെ തോട്ടത്തില്‍ നിന്നുമാണ് കുട്ടി പഴങ്ങള്‍ പറിച്ചത്. കുട്ടിയെ കൊന്നതിന് ശേഷം തോട്ടം ഉടമ രക്ഷപെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.തോട്ടം ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.