ദാവോസ്: ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് ആക്ടിവിസ്റ്റ് മലാല യൂസഫ് സായ്. ആണ്‍കുട്ടികളെ സ്ത്രീ അവകാശങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിപ്പിക്കണമെന്നും ലൈംഗിക അസമത്വം ഇല്ലാതാക്കുന്നതില്‍ വിദ്യാഭ്യാസത്തിന് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും വേള്‍ഡ് എകണോമിക് ഫോറത്തില്‍ സംസാരിക്കവെ മലാല പറഞ്ഞു.
സ്ത്രീ വാദത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് പറയുമ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നത് പുരുഷന്മാരെയാണ്. പുരുഷന് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. എങ്ങനെ പുരുഷനാകാമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണം. ചുറ്റുമുള്ള ഓരോ സ്ത്രീയ്ക്കും ഓരോ മനുഷ്യനും തുല്യമായ അവകാശമുണ്ടെന്നും നിങ്ങളും ഇൗ മുന്നേറ്റത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയണം.
വിദ്യാഭ്യാസം ലഭിച്ചാല്‍ സ്ത്രീകള്‍ മുന്നേറുമെന്ന് താലിബാന് അറിയാം. അതുകൊണ്ടാണ് അവര്‍ സ്ത്രീകള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ക്കുന്നതെന്നും മലാല വ്യക്തമാക്കി. മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ അവരെ സ്‌കൂളിലയക്കാതിരിക്കുമ്പോഴും സമൂഹത്തെ എതിര്‍ത്ത് തന്നെ സ്‌കൂളിലയച്ച് നല്ല വിദ്യാഭ്യാസം നല്‍കിയ പിതാവാണ് തന്റെ മാതൃകാ പുരുഷനെന്നും മലാല പറഞ്ഞു.
