ലോകകപ്പിലെ ആദ്യമത്സരത്തിന്റെ ആകാംക്ഷയും സമ്മര്‍ദ്ദവുമാണ് ബ്രസീലിന്റെ പ്രകടനത്തില്‍ നിഴലിച്ചതെന്നും ടിറ്റെ
മോസ്കോ: സ്വിറ്റ്സർലൻഡിനെതിരായ പോരാട്ടത്തില് റഫറി ചതിച്ചുവെന്ന് ബ്രസീൽ കോച്ച് ടിറ്റെ. മിറാൻഡയെ ഫൗൾ ചെയ്ത ശേഷമായിരുന്നു സ്വിറ്റ്സര്ലന്ഡിനായി സൂബറുടെ ഗോൾ. വീഡിയോ റീപ്ലേയിൽ ഇത് വ്യക്തമായിരുന്നു.
ഗബ്രിയേൽ ജീസസിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ഉറപ്പായും കിട്ടേണ്ട പെനൽറ്റിയും റഫറി അനുവദിച്ചില്ല. ജയിക്കാത്തതിനുള്ള ന്യായീകരണമല്ല ഇതൊന്നും. എങ്കിലും കളി നിയന്ത്രിക്കുന്നവർ കുറച്ചുകൂടി കൃത്യത പാലിക്കണമെന്നും ടിറ്റെ പറഞ്ഞു.
ലോകകപ്പിലെ ആദ്യമത്സരത്തിന്റെ ആകാംക്ഷയും സമ്മര്ദ്ദവുമാണ് ബ്രസീലിന്റെ പ്രകടനത്തില് നിഴലിച്ചതെന്നും ടിറ്റെ പറഞ്ഞു. ആദ്യ ഗോള് നേടുന്നതുവരെ കളിക്കാര് കടുത്ത സമ്മര്ദ്ദത്തിലും ആകാംക്ഷയിലുമായിരുന്നു. അത് ഞങ്ങളുടെ സ്വാഭാവിക കളിയെ ബാധിച്ചു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില് ബ്രസീല് സ്വിറ്റ്സര്ലന്ഡിനോട് സമനില വഴങ്ങിയിരുന്നു. ഇരുപതാം മിനിട്ടില് കുട്ടീഞ്ഞോയുടെ ഗോളിലൂടെ ലീഡെടുത്ത ബ്രസീലിനെ അന്പതാം മിനിട്ടില് സൂബറുടെ ഹെഡ്ഡര് ഗോളിലൂടെ സ്വിസ് സമനിലയില് പൂട്ടുകയായിരുന്നു.
