ചരിത്രം ആവര്‍ത്തിക്കണമെന്ന പ്രാര്‍ഥനയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍
കസാന്:ലോകകപ്പിന്റെ ക്വാര്ട്ടര് മത്സരങ്ങളില് ഏറ്റവും വാശിയേറിയ പോരാണ് ഇന്ന് ബ്രസീലും ബെല്ജിയവും തമ്മില് നടക്കുക. ശക്തരായ രണ്ടു ടീമുകള് തമ്മില് കൊമ്പു കോര്ക്കുമ്പോള് കളത്തില് സൂപ്പര് താരങ്ങള് തമ്മില് നേരിട്ടുള്ള ഏറ്റുമുട്ടലിന് കൂടെയാണ് വേദിയൊരുങ്ങുന്നത്. ജര്മനിയെ ഞെട്ടിച്ച് വന്ന മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞപ്പട അവസാന എട്ടില് സ്ഥാനം ഉറപ്പിച്ചത്.
അതേസമയം, എളുപ്പത്തില് ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബെല്ജിയം ജപ്പാന് മുമ്പില് വെള്ളം കുടിച്ച ശേഷം അവസാന നിമിഷമാണ് ജയിച്ച് കയറിയത്. ഫുട്ബോളില് വന് ശക്തിയായി ഉയരുന്ന ബെല്ജിയത്തിന് മുന്നില് ബ്രസീലിന്റെ തന്ത്രങ്ങള് എന്താകുമെന്ന ആകാംക്ഷയിലൊണ് ആരാധകര്.
മുമ്പ് 2002 ലോകകപ്പിലാണ് കാനറികളും ചുവന്ന ചെകുത്താന്മാരും ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് മഞ്ഞപ്പട ജയിച്ചു കയറിയത്. റൊണാള്ഡോയും റിവാള്ഡോയുമാണ് അന്നത്തെ ക്വാര്ട്ടറില് ഗോള് നേടിയത്. ആ ലോകകപ്പില് കിരീടം നേടാനും മഞ്ഞപ്പടയ്ക്കു സാധിച്ചു.
വീഡിയോ കാണാം...
