ബ്രൂവറി വിഷയത്തിൽ അഴിമതി നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചില്‍ സംഘര്‍ഷം. പ്രവർത്തകർ സ്വരാജ് റൗണ്ടിൽ നടുറോഡിൽ കുത്തിയിരിക്കുന്നു. സംഘര്‍ഷത്തില്‍ കെഎസ്‍യു ജില്ല വൈസ് പ്രസിഡന്‍റ് നിഖിൽ ജോണിന് പരുക്ക്.
തൃശൂര്‍: ബ്രൂവറി വിഷയത്തിൽ അഴിമതി നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. പ്രവർത്തകർ സ്വരാജ് റൗണ്ടിൽ നടുറോഡിൽ കുത്തിയിരുന്നു. സംഘര്‍ഷത്തില്‍ കെഎസ്‍യു ജില്ല വൈസ് പ്രസിഡന്‍റ് നിഖിൽ ജോണിന് പരുക്കേറ്റു.
പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലിസ് ലാത്തി വീശിക്കുകയും ചെയ്തു.
അക്രമസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
