500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ കയ്യില്‍ പണമില്ലാതെ പൊതുജനം വലയുന്നതിനിടെയാണ് രണ്ടര ലക്ഷം രൂപയുടെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഒരാള്‍ക്ക് ആഴ്ചയില്‍ പരമാവധി 24,000 രൂപയാണ് ബാങ്ക് വഴി ഇപ്പോള്‍ പിന്‍വലിക്കാനാവുന്നത്. അങ്ങനെയുള്ളപ്പോള്‍ രണ്ടരലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ എങ്ങിനെ ലഭിച്ചെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.