Asianet News MalayalamAsianet News Malayalam

ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് ഇപ്പോള്‍ നാട്ടിലേക്ക് തിരികെ വരണം; വരേണ്ടെന്ന് ബ്രിട്ടന്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന്‍റെ ബ്രിട്ടന്‍ പൗരത്വം റദ്ദ് ചെയ്യാന്‍ അധികൃതരുടെ ശ്രമം.
2015 ലാണ് രണ്ട് സുഹൃത്തുക്കളുടെ കൂടെ ഷമീമ ലണ്ടനില്‍ നിന്ന് സിറയയിലേക്ക് പോകുന്നത്.

Britain take strict stand against Shamima Begum
Author
London, First Published Feb 20, 2019, 11:40 AM IST

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന്‍റെ ബ്രിട്ടന്‍ പൗരത്വം റദ്ദ് ചെയ്തു. 2015 ലാണ് രണ്ട് സുഹൃത്തുക്കളുടെ കൂടെ ഷമീമ ലണ്ടനില്‍ നിന്ന് സിറയയിലേക്ക് പോകുന്നത്. എന്നാലിപ്പോള്‍ തന്‍റെ കുഞ്ഞിന്‍റെ കൂടെ ജന്മ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഷമീമയുടെ ആഗ്രഹം. കുട്ടിയുടെ കൂടെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ് ഷമീമ. ഈയടുത്തിടെയാണ് ഷമീമക്ക് കുട്ടിയുണ്ടായത്. കുട്ടിയുടെ സുരക്ഷയ്ക്കായി കൂടിയാണ് തിരികെ ബ്രിട്ടനിലെത്താന്‍ ഷമീമയുടെ ശ്രമം.

തിരികെ ബ്രിട്ടനിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കണമെന്ന് ഷമീമ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഷമീമ ലണ്ടനിലെത്തുന്നത് തന്‍റെ എല്ലാ അധികാരവും ഉപയോഗിച്ച് തടയുമെന്നാണ് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദിന്‍റെ നിലപാട്. ഷമീമയുടെ പൗരത്വം റദ്ദ് ചെയ്യാനായി 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്‍റെ സെക്ഷന്‍ 40 (2) ഉപയോഗിക്കാമെന്നാണ് സാജിദ് ജാവേദ് കരുതുന്നത്.

ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരായതിനാല്‍ ബംഗ്ലാദേശ് പൗരത്വത്തിനായി ശ്രമിക്കാനാണ് സാജിദ് ജാവേദ് ആവശ്യപ്പെടുന്നത്. 
ബ്രിട്ടന്‍ ജനതയുടെ സുരക്ഷയാണ് തനിക്ക് പ്രാധാന്യമെന്നും രാജ്യസുരക്ഷയ്ക്കായി ഒരാളുടെ പൗരത്വം റദ്ദ് ചെയ്യാന്‍ ആദ്യന്തര സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ബ്രിട്ടീഷ് വക്താക്കള്‍ പറ‌ഞ്ഞു.  തീവ്രവാദത്തെ പിന്തുണച്ച് രാജ്യം വിട്ടവരെ സഹായിച്ച് മറ്റാരുടേയും  ജീവന്‍ അപകടത്തിലാക്കില്ലെന്നും ജാവിദ് പറഞ്ഞു. 

എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ തീരുമാനത്തെ മറികടക്കാനായി എല്ലാ നിയമവഴികളും തേടുമെന്ന് ഷമീമയുടെ ബന്ധുവായ അഭിഭാഷകന്‍ പറഞ്ഞു.
താന്‍ കടന്നുപോയ വഴികളെക്കുറിച്ചോര്‍ത്ത് ഒരുപാട് ആളുകള്‍ക്ക് തന്നോട് സഹാനുഭൂതിയുണ്ട്. വീടുവിട്ടപ്പോള്‍ താനെന്തിലേക്കാണ് ചെന്നെത്തുന്നത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.  തന്നെയും കുട്ടിയെയും ബ്രിട്ടനിലേക്ക് തിരികെ വരാന്‍ അധികൃതര്‍ അനുവദിക്കുമെന്ന് കരുതുന്നതായി പ്രതീക്ഷിക്കുന്നെന്ന് സകൈ ന്യൂസിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ ഷമീമ പറഞ്ഞു.

Follow Us:
Download App:
  • android
  • ios