മുഗുരൊളി ബോര്‍ഡറിലാണ് ദാരുണ സംഭവം മരണപ്പെട്ടവരില്‍ ഹെഡ് കോണ്‍സ്റ്റബിളും

അഗര്‍ത്തല: തൃപുരയില്‍ ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന് ജീവനൊടുക്കി. ശിശുപാല്‍ എന്ന ജവാനാണ് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്ന് ജവാന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മുഗുരൊളി ബോര്‍ഡറിലാണ് ദാരുണ സംഭവം അരേങ്ങേറിയത്. 

ജമ്മുകാശ്മീര്‍ സ്വദേശിയാണ് ശിശപുപാല്‍. ഒരുമണിയോടെ ബോര്‍ഡര്‍ പോസ്റ്റിലെത്തിയ ശിശുപാല്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ റിങ്കുകുമാറിന്‍റെ തലയ്ക്ക നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് മറ്റ് രണ്ട് സൈനികരെയും വെടിവച്ചു കൊപ്പെടുത്തുകയായിരുന്നു. റിങ്കു കുമാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മറ്റ് രണ്ട് പേരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.