Asianet News MalayalamAsianet News Malayalam

ബ്യൂബോണിക്ക് പ്ലേഗ് ആശങ്ക; വില്ലന്‍ അണ്ണാറക്കണ്ണന്‍

  • പുതിയ രോഗത്തിന്‍റെ ആശങ്കയില്‍ അമേരിക്ക. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന ബ്യൂബോണിക്ക് പ്ലേഗാണ് പുതിയ വില്ലന്‍
Bubonic Plague Found in the US

വാഷിങ്ടണ്‍ : പുതിയ രോഗത്തിന്‍റെ ആശങ്കയില്‍ അമേരിക്ക. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന ബ്യൂബോണിക്ക് പ്ലേഗാണ് പുതിയ വില്ലന്‍. അമേരിക്കയിലെ ഇദാഹോയിലെ എല്‍മോര്‍ സിറ്റി കൗണ്ടിയിലെ 14 കാരനായ വിദ്യാര്‍ത്ഥിയിലാണ് രോഗം നിര്‍ണ്ണയിച്ചിരിക്കുന്നത്.  അണ്ണാറക്കണ്ണനിലും ഇതേ ഇനങ്ങളിലുമുള്ള ജീവികളിലുമാണ് ഈ ബാക്ടീരിയ ബാധ കാണപ്പെടാറുള്ളത്. 

കുട്ടിയുടെ വീടിന് സമീപത്തുനിന്നും ശേഖരിച്ച അണ്ണാറക്കണ്ണന്‍റെ സാമ്പിളുകളില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പനി, വിറയല്‍, തലവേദന എന്നിവയാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.

പിന്നീട് മസില്‍വീക്കത്തിലേക്കും നീങ്ങും. 1940 ലാണ് ആദ്യമായി ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 90 ന് ശേഷം ഒറിഗണില്‍ 8 പേര്‍ക്ക് ഈ രോഗബാധയുണ്ടായതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ത്തുമൃഗങ്ങള്‍ പുറത്തുള്ളവയുമായി സമ്പത്തിലേര്‍പ്പെടാതെ നോക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താല്‍ രോഗബാധയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാം.

Follow Us:
Download App:
  • android
  • ios