ബുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച ബുദ്ധ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. ബുദ്ധഗയയില്‍ സന്യാസിമാര്‍ നടത്തുന്ന സ്‌കുളിലെ 15 കുട്ടികളാണ് പീഡനത്തിന് ഇരയായത്. 

ഗയാ: ബുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച ബുദ്ധ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. ബുദ്ധഗയയില്‍ സന്യാസിമാര്‍ നടത്തുന്ന സ്‌കുളിലെ 15 കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇവര്‍ അസാമിലെ കാര്‍ബി ആങ്‌ലോങ് ജില്ലയില്‍ ധ്യാനകേന്ദ്രത്തിൽ പഠിക്കാനെത്തിയ കുട്ടികളാണ്.

ധ്യാനകേന്ദ്രത്തിൽ താമസിച്ച് പഠിച്ചുവരുന്ന കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നുവെന്ന പരാതി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്യാസിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ശേഷം കുട്ടികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്15 കുട്ടികൾ പീഡനത്തിന് ഇരയായെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്ന് ഡെപ്യുട്ടി എസ്പി രാജ് കുമാർ ഷാ അറിയിച്ചു. സന്യാസിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇത്തരത്തിൽ സർക്കാർ നിയന്ത്രിത ബുദ്ധമത സംഘടനയുടെ നേതാവായ ഷുചെങിനെതിരെ ലൈംഗികാരോപണ കേസിൽ അന്വേഷണ നടന്നുവരികയാണ്. ആറ് സ്ത്രീകള്‍ക്ക് ഷുചെങ്ങ് അശ്ലീല സന്ദേശം അയച്ചതായി ഇയാളുടെ അനുയായികളായ രണ്ട് സന്യാസിമാര്‍ പരാതിപ്പെട്ടിരുന്നു. മൊബൈൽ വഴി അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗികബന്ധം പുലർത്താൻ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഇവരുടെ പരാതി. ഇതേ തുടര്‍ന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഷുചെങ്ങ് മഠാധിപതിസ്ഥാനം രാജിവെച്ചിരുന്നു.