ബംഗളൂരു: കശ്​മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പിതാവ്​ മുസാഫർ വാനി ആര്‍ട്ട് ഓറഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്​ച്ച നടത്തി. ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്​ച്ച.

ആനുകാലിക വിഷയങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്​മീർ താഴ്​വരയിൽ സമാധാനം പുനസ്​ഥാപിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചർച്ചകള്‍ നടന്നതായി ശ്രീ ശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തു.

എന്നാല്‍ തന്‍റെ ശാരീരിക പ്രശ്​നങ്ങളുടെ ചികിൽസയുടെ ഭാഗമായിട്ടാണ് ​ആശ്രമത്തിൽ വന്നതെന്നാണ് മുസാഫർ വാനി പറയുന്നത്. ജൂലൈ എട്ടിന്​ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ കശ്​മീരിൽ സംഘർഷംതുടങ്ങിയത്​.

അമ്പത് ദിവസം പിന്നിട്ട സംഘര്‍ഷത്തില്‍ ഇതിനകം70 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്​വരയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. കര്‍ഫ്യൂവും നിയന്ത്രണങ്ങളും തുടരുന്നുണ്ട്.

.