12 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഉത്തരാഖണ്ഡ‍ിലെ പാഹാഡി ഘഡ്വാളിലാണ് അപകടമുണ്ടായത്.
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ പാഹാഡി ഘഡ്വാള് ജില്ലയില് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര് മരിച്ചതായി റിപ്പോര്ട്ട്.
ഭോണില് നിന്നും രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് മലമുകളിലെ റോഡില് നിന്നും താഴ്വാരത്തിലേക്ക് വീണത്. അറുപത് അടിയോളം താഴ്ച്ചയിലേക്കാണ് നിയന്ത്രണം തെറ്റിയ ബസ് മറിഞ്ഞുവീണത്.
സംഭവസ്ഥലത്ത് നിന്നും ഇതുവരെ 20 മൃതദേഹങ്ങള് കണ്ടെടുത്തിട്ടുണ്ട്. 12 പേരെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഗര്വാള് കമ്മീഷണര് ദിലീപ് ജവാല്ക്കര് അറിയിച്ചു.
ദേശീയദുരന്തനിവാരണസേനയും പോലീസും ചേര്ന്ന് സംയുക്തമായാണ് രക്ഷാപ്രവര്ത്തനം നയിക്കുന്നത്.


