ബസ് കൊക്കയിലേക്ക് മറിഞ്ഞു 10 മരണം
ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തപേര്‍ മരണപ്പെട്ടു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നത് ഋഷികേഷ്-ഗംഗോത്രി ഹൈവേയിലാണ്. ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍റെ ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
25 പേരാണ് ബസിലുണ്ടായിരുന്നത്. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജൂലൈ ഒന്നിന് ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 49 പേര്‍ മരണപ്പെട്ടിരുന്നു.
