തിരുവനന്തപുരം: ഈ മാസം 30 മുതൽ സ്വകാര്യ ബസ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ആണ് സമരം പ്രഖ്യാപിച്ചത്. നിരക്ക് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഫെബ്രവരി ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരുന്നു. ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സിന്‍റെ ആവശ്യം.