മദ്യപിച്ച് കാര്‍ ഓടിച്ച് ഏഴു പേർക്ക് പരിക്കേല്‍പ്പിക്കുകയും 20 വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുകയും ചെയ്ത ചാലക്കുടി സ്വദേശി കസ്റ്റഡിയില്‍. മദ്യലഹരിയില്‍ വാഹനം ഓടിച്ച ഇയാളുടെ കാറിടിച്ച് 9 വാഹനങ്ങള്‍ക്ക് കടുത്ത നാശനഷ്ടമാണ് സംഭവിച്ചത്.
ചാലക്കുടി: മദ്യപിച്ച് കാര്‍ ഓടിച്ച് ഏഴു പേർക്ക് പരിക്കേല്‍പ്പിക്കുകയും 20 വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുകയും ചെയ്ത ചാലക്കുടി സ്വദേശി കസ്റ്റഡിയില്‍. മദ്യലഹരിയില്‍ വാഹനം ഓടിച്ച ഇയാളുടെ കാറിടിച്ച് 9 വാഹനങ്ങള്‍ക്ക് കടുത്ത നാശനഷ്ടമാണ് സംഭവിച്ചത്. ആനമല ജംക്‌ഷൻ മുതൽ നോർത്ത് ജംക്‌ഷൻ വരെയായിരുന്നു കല്ലേലില്‍ ജോസ് എന്ന നാല്‍പ്പത്തെട്ടുകാരന്റെ കാറുമായുള്ള വിളയാട്ടം. വാഹനത്തിന്റെ അമിത വേഗതയിലുള്ള വരവ് കണ്ട് പലരും വാഹനമുപേക്ഷിച്ച് ഓടി മാറിയതുകൊണ്ടാണ് അപകടത്തില്‍ പരിക്കേറ്റവര്‍ രക്ഷപെട്ടത്. ചാലക്കുടിയിലെ പ്രമുഖ വ്യാപാരി കൂടിയാണ് മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കല്ലേലി ജോസ്.
