കയ്റാന മണ്ഡലത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 54.17% ആയിരുന്നു പോളിങ്.
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടർന്ന് വിവാദത്തിലായ ഉത്തർപ്രദേശിലെ കയ്റാന മണ്ഡലത്തിലെ 73 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചു. യന്ത്രത്തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ റീപോളിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൂടു കൂടിയ കാലവസ്ഥയാണ് യന്ത്രതകരാറിന് കാരണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്. കയ്റാനയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയിൽ 49 പോളിങ് ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പു നടക്കും.
വോട്ടിങ് യന്ത്രങ്ങളിലല്ല മറിച്ച് വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാറെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി. റാവത്ത് അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ച യന്ത്രങ്ങൾ പുതിയതും ആദ്യമായി ഉപയോഗിക്കുന്നതുമാണെന്നും അദ്ദേഹം അറിയിച്ചു. കയ്റാനയില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് വിവിദ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. 175 ബൂത്തുകളിലാണ് വോട്ടിങ് ദിനത്തില്‍ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്. കയ്റാന മണ്ഡലത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 54.17% ആയിരുന്നു പോളിങ്.
