പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനം  

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരൻ. കാനത്തിനെതിരെ മത്സരിക്കണം എന്ന്‌ ആവശ്യപ്പെട്ട ഇസ്മായിൽ പക്ഷ നേതാക്കളോടാണ് ദിവാകരൻ ഇക്കാര്യം പറഞ്ഞത്. പാർട്ടിയിലെ ഐക്യത്തിനാണ് പ്രാധാന്യം എന്നും ദിവാകരൻ പറഞ്ഞു.