സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ആശാ തോമസിനെ മാറ്റി. പകരം എ.പി.എം മുഹമ്മദ് ഹനീഷിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. കെ. ഇളങ്കോവനാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍. അഡ്വ. എം.കെ സക്കീറിനെ പി.എസ്.സി ചെയര്‍മാനാക്കാനും മന്ത്രിസഭ തീരുമാനിച്ചു.