തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റോഡ് പരിപാലനം കാര്യക്ഷമമാക്കാൻ പുതിയ റോഡ് നയരേഖ രൂപീകരിക്കും.
സപ്ളൈകോ എംഡി സ്ഥാനത്തു നിന്നും ആശാ തോമസിനെ മാറ്റി പകരം എപിഎം മുഹമ്മദ് ഹനീഷിനാണ് ചുമതല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി ഹനീഷിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതല നൽകി. കെ. ഇളങ്കോവനാണ് കെഎസ്ഇബിയുടെ പുതിയ ചെയർനമാൻ. അഡ്വം എംകെ സക്കീറിന് പിഎസ് സി ചെയർമാനാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
