തിരുവനന്തപുരം: സംസ്ഥാന മന്ത്രി സഭായോഗം ഇന്ന് നടക്കും. യോഗത്തിൽ ലോ അക്കാദമി വിഷയം ചർച്ച ചെയ്തേക്കും. ലോ അക്കാദമി ഭൂമിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റവന്യൂ സെക്രട്ടറി ഇന്ന് രാവിലെയേ മന്ത്രിക്ക് കൈമാറൂ. ഇന്നലെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശമെങ്കിലും റിപ്പോർട്ട് പൂർത്തിയായിരുന്നില്ല. റിപ്പോർട്ടിന്മേൽ റവന്യൂമന്ത്രി പരിശോധന നടത്തേണ്ടതു കൊണ്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിൽ റിപ്പോർട്ട് വരാൻ സാധ്യതയില്ല. വിദ്യാർത്ഥി സമരവും ഭൂപ്രശ്നവും ചർച്ച ചെയ്യാനാണ് സാധ്യത. യോഗം നടക്കുന്ന സെക്രട്ടേറിയേറ്റിലേക്ക് എ ബി വി പി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.