വിശന്നു വലഞ്ഞപ്പോഴായിരിക്കണം ആ പുലി പശുക്കുട്ടിയുമായി കടന്നത്. പക്ഷേ ഒടുവില്‍ അതിനെ മരക്കൊമ്പില്‍ തൂക്കിയിട്ട് രക്ഷപെടേണ്ടി വന്നു പാവം പുലിക്ക്. പുലി മരത്തില്‍ തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയുമായി പുലി കയറിയത്. അതിരപ്പള്ളിയില്‍ ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം.

കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് ഓടി. പ്ലാന്റേഷന്‍ മൂന്നാംബ്ലോക്കിലെ പുത്തന്‍പുരയില്‍ ചന്ദ്രന്റെ രണ്ടുവയസ്സുള്ള പശുക്കുട്ടിയെയാണ് പുലിപിടിച്ചത്. വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി. തോളിന് സമീപം പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്.