കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നിയമവിധേയമാക്കി കാനഡ

കഞ്ചാവിന്റെ വിൽപ്പനയും ഉപയോഗവും കാനഡ നിയമവിധേയമാക്കി. 29നെതിരെ 52 വോട്ടുകൾക്കാണ് കാനഡ സെനറ്റ് ബിൽ പാസാക്കിയത്. ഈ സെപ്റ്റംബർ മുതൽ കാനഡക്കാർക്ക് കഞ്ചാവ് നിയമാനുസൃതമായി വാങ്ങി ഉപയോഗിക്കാനാകും. ഇതാദ്യമായാണ് ഒരു ജി ഏഴ് രാജ്യത്ത് മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കുന്നത്.