ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പിച്ചു
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്ട്ടി സ്ഥാനാര്ത്ഥി രാജീവ് പള്ളത്തും യുഡിഎഫ് സ്ഥാനാര്ത്ഥി ഡി.വിജയകുമാറും നാമനിര്ദേശ പത്രിക സമര്പ്പിച്ചു. വിജയകുമാർ പ്രസിഡന്റായ ഗ്രാമീണ കാർഷിക വികസന ബാങ്ക് ഭരണ സമിതി അംഗങ്ങളാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.സ്ഥാനാർഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്നു മുന്നണികളുടെയും മുതിർന്ന നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട്.
