മുത്തങ്ങയ്ക്കടുത്ത് ദേശീയപാതയില്‍ കാര്‍ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

First Published 5, Mar 2018, 6:21 PM IST
car accident keralite hospitalized in Mysore
Highlights
  • തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്

വയനാട്: വയനാട് മുത്തങ്ങയ്ക്കടുത്ത് കല്ലൂരില്‍ മൈസൂര്‍ ദേശീയപാതയില്‍ കാര്‍ മറിഞ്ഞ് മൂന്നുവയസുകാരനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ അരുണ്‍, മുഹമ്മദ് അജീര്‍, ഭാര്യ ഷാഹിന, ഇവരുടെ മകന്‍ മുഹമ്മദ് അയാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ന് കല്ലൂര്‍ 67 ലായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല.

loader