ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കാര്‍ബോംബ് സ്ഫോടന പരമ്പര. രണ്ട് കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ ആറ് പേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കേറ്റു.

ആദ്യം വാന്‍ പൊലീസ് സ്റ്റേഷനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 73 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.
മണിക്കൂറുകള്‍ക്കകം എലാസിഗ് നഗരത്തില്‍ മറ്റൊരു പൊലീസ് സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും എലാസിഗ് മേയര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്നാണ് ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചത്.

ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.