അലിഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് കാര്‍ റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ചാരാ റോഡിലായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്.
ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 18 ട്രെയിനുകള്‍ റദ്ദാക്കുകയും ഏഴെണ്ണെത്തിന്റെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. 43 ട്രെയിനുകള്‍ വൈകി ഓടുന്നതായും റെയില്‍വെ അറിയിച്ചു.
