കോഴിക്കോട്: കോവൂർ - വെള്ളിമാട്കുന്ന് റോഡിലെ ഇരിങ്ങാടൻപള്ളി ജങ്ഷനിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാർ പൊളിച്ചാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.