Asianet News MalayalamAsianet News Malayalam

കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്തു; വത്തിക്കാൻ കർദ്ദിനാൾ ജോർജ്ജ് പെൽ കുറ്റക്കാരൻ

സഭയ്ക്കുള്ളിലെ ലൈം​ഗികാതിക്രമങ്ങൾക്കെതിരെ പോപ്പ് ഫ്രാൻസിസ് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ജോർജ്ജ് പെല്ലിനെ ലൈം​ഗികാതിക്രമ കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയിരിക്കുന്നത്. 

cardinal george pell found guilty in sexual abusing case
Author
Sydney NSW, First Published Feb 26, 2019, 12:42 PM IST

സിഡ്നി: ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് ആൺകുട്ടികളെ ലൈം​ഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ കുറ്റക്കാരനെന്ന് കണ്ടെത്തി. കത്തോലിക്കാ സഭയിലെ മുതിർന്ന കർദ്ദിനാളൻമാരിൽ ഒരാളായ ‍ജോർജ്ജ് പെല്ലിനെയാണ്  ലൈംഗികചൂഷണ ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.  പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെൽ ലൈം​ഗികമായി പീഡിപ്പിച്ചത്. 

1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലിൽ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അൾത്താര ബാലകരെ ജോർജ്ജ് പെൽ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇവരെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളാണ് ജോർജ്ജ് പെൽ.

കഴിഞ്ഞ വർഷം ഡിസംബർ 11 നാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ വിധിക്കെതിരെ ജോർജ്ജ് അപ്പീൽ സമർപ്പിച്ചതായി അഭിഭാഷകൻ‌ വെളിപ്പെടുത്തി. വത്തിക്കാൻ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. വിധി വന്നതോടെ ഈ പദവിയിൽ നിന്നെല്ലാം ജോർജ്ജിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. സഭയ്ക്കുള്ളിലെ ലൈം​ഗികാതിക്രമങ്ങൾക്കെതിരെ പോപ്പ് ഫ്രാൻസിസ് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ജോർജ്ജ് പെല്ലിനെ ലൈം​ഗികാതിക്രമ കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios