ലോകകപ്പ് മെസിയുടെ അവസാന ടൂര്‍ണമെന്‍റാകില്ല

ബ്യൂണസ് ഐറിസ്: റഷ്യ വേദിയൊരുക്കുന്ന ലോകകപ്പ് ലിയോണല്‍ മെസിക്കുള്ളതാണെന്ന് താന്‍ വിശ്വസിക്കുന്നതായി അര്‍ജന്‍റീനിയന്‍ താരം കാര്‍ലോസ് ടെവസ്. ഇത് മെസിയുടെ അവസാന ടൂര്‍ണമെന്‍റാണെന്ന് കരുതുന്നില്ല. പക്ഷേ, ലോകകപ്പ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നാണ് അര്‍ജന്‍റീന. ജര്‍മനിയും ബ്രസീലും മാത്രമാണ് അര്‍ജന്‍റീനയുടെ നിലവാരത്തിലുള്ള മറ്റു രണ്ടു ടീമുകളെന്നും ടെവസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെര്‍ജിയോ അഗ്വേറയ്ക്ക്പകരം ടെവസ് അര്‍ജന്‍റീനയുടെ ലോകകപ്പ് ടീമിലെത്തുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു. ചെെനയില്‍ നിന്ന് മടങ്ങിയ ശേഷം ഇപ്പോള്‍ ബൊക്ക ജൂനിയേഴ്സിലാണ് ടെവസ് കളിക്കുന്നത്. അര്‍ജന്‍റീനയില്‍ തിരിച്ചത്തിയതിന് ശേഷവും പരിക്കേറ്റതോടെ താരത്തിന്‍റെ ദേശീയ ടീമിലുള്ള കരിയര്‍ ഏകദേശം അവസാനിച്ച പോലെയാണ്.