മോഹനൻ വൈദ്യർക്കെതിരെയുള്ള പരാതിയില്‍ നടപടി കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആണ് പരാതി നൽകിയത്

പാലക്കാട്: നിപ വൈറസിനെകുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തിയ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുന്ന ചേർത്തല സ്വദേശി മോഹനൻ, ജേക്കബ് വടക്കാഞ്ചേരി എന്നിവർക്കെതിരെയാണ് തൃത്താല പോലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയിലാണ് നടപടി.

നിപ വൈറസ് കണ്ടെത്തിയ പേരാമ്പ്രയിൽ നിന്നും ശേഖരിച്ച വവ്വാൽ കഴിച്ച മാങ്ങയുടെ ബാക്കിയെന്ന് അവകാശപ്പെട്ടാണ് മോഹനൻ വൈദ്യർ പഴങ്ങൾ കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഈ മേഖലയിൽ നിന്ന് ഇത്തരത്തിൽ നിലത്ത് കാണപ്പെടുന്ന പഴ വർഗങ്ങൾ കഴിക്കരുതെന്ന് ആരോഗ്യ പ്രവർത്തകർ നൽകിയ മുന്നറിയിപ്പിനെ ഇയാൾ വീഡിയോയിൽ വെല്ലുവിളിക്കുകയാണ്.

രണ്ടാമത്തെ പ്രകൃതി ചികിസ്തക്കാരൻ കുറേക്കൂടി വലിയ വെല്ലുവിളിയാണ് നടത്തുന്നത്.നിപ എന്ന പേരിൽ ലോകത്ത് ഒരു വൈറസ് ില്ലെന്നും ഇതിന് പിന്നിൽ ആരോഗ്യ വകുപ്പും മരുന്നു കമ്പനികളും തമ്മിലുള്ള ഗൂഡാലോചനയാണെന്നുമാണ് അവകാശപ്പെടുന്നത്. രോഗ പ്രതിരോധത്തിനായി സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് ഇതെല്ലാം തട്ടിപ്പാണെന്ന പ്രചരണം.സംഭവത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. തെറ്റായ പ്രചണക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഡിജിപിയും അറിയിച്ചിരുന്നു.