സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിഇടപാട് കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതി തള്ളി.