മലപ്പുറം: ക്വാറി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പിവി അൻവർ എംഎൽഎക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്താൻ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.