നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പയിലും നിലയ്ക്കലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 

തിരുവനന്തപുരം: നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പയിലും നിലയ്ക്കലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി കൂടുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ടെലികമ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ജുനാഥ്, സി ബി സി ഐ ഡി അനാലിസിസ് വിങ് എസ് പി കെ.എസ്. സുദര്‍ശന്‍, എന്‍ ആര്‍ ഐ സെല്‍ എസ് പി വി.ജി. വിനോദ്കുമാര്‍, കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി പി.കെ. മധു എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിയോഗിച്ചത്.