മല കയറാനെത്തിയ സി.എസ് ലിബിയെ തടഞ്ഞവരില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മല കയറാനെത്തിയ സി.എസ് ലിബിയെ തടഞ്ഞവരില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചേര്‍ത്തല സ്വദേശിയായ ലിബി ഇന്ന് രാവിലെയാണ് ശബരിമലയിലേക്കുള്ള യാത്രാമധ്യേ പന്പയിലേക്ക് പോകാനായി പത്തനംതിട്ട ബസ് സ്റ്റാന‍്‍ഡില്‍ എത്തിയത്.
