കുറ്റകൃത്യം ചെയ്യാന്‍ പ്രേരണ നല്‍കിയതിനാണ് കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ ആര്‍എസ്എസില്‍ നിന്ന് ചന്ദ്രാവത്തിനെ ഇന്നലെ പുറത്താക്കിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മരണമോര്‍ത്തുള്ള വികാരവിക്ഷോഭത്തിലാണ് താന്‍ അത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നും അത് പിന്‍വലിക്കുകയാണെന്നും കുന്ദന്‍ ചന്ദ്രാവത്ത് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.