ജാതിവിവേചനം കേരളത്തിലെമ്പാടും പല രൂപത്തിൽ തുടരുന്നുവെന്ന് വെള്ളാപ്പള്ളി. കാസർകോട്ട് ബെള്ളൂരിലെ ക്ഷേത്രത്തിൽ നടക്കുന്ന പന്തിവിവേചനം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 

കൊല്ലം: പല രൂപത്തിൽ കേരളത്തിലെമ്പാടും ജാതിവിവേചനം തുടരുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാസർകോട്ടെ ക്ഷേത്രത്തിൽ നടക്കുന്ന പന്തിവിവേചനം ഇപ്പോൾ പുറത്തുവരുന്നുവെന്ന് മാത്രമേയുള്ളൂ. കാസർകോട്ടെ സംഭവം സംസ്ഥാനസർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാസർകോട്ട് ബെള്ളൂരിലെ ക്ഷേത്രത്തിൽ നടക്കുന്ന പന്തിവിവേചനത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

പലയിടത്തും നടക്കുന്ന ഇത്തരം വിവേചനത്തിനെതിരെ നവോത്ഥാനമുന്നേറ്റങ്ങൾ ഉയർന്നുവരേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

Read More: ദുരാചാരങ്ങൾക്ക് അറുതിയില്ല; ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും പന്തിവിവേചനവുമായി കാസര്‍കോട്ടെ ഒരു ക്ഷേത്രം